മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. മോഹന്‍ദാസ് അന്തരിച്ചു

Jotsna Rajan

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. മോഹന്‍ദാസ് (73) അന്തരിച്ചു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്.
2001 മുതല്‍ അഞ്ച് വര്‍ഷക്കാലമാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നത്. ജില്ലാ ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
ആറ്റിങ്ങല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ചു. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു. സംസ്കാരം നാളെ 4ന് ഇരുളത്തെ വസതിയായ ഗീതാ ഗാര്‍ഡന്‍സില്‍ നടക്കും.

Share on

Tags