വടകര: മംഗലാപുരം കോയമ്പത്തൂർ പാസഞ്ചർ നിന്നും 28 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ജനറൽ കമ്പാർട്ട്മെൻറിൽ ആളില്ലാത്ത നിലയിൽ ക്രിസ്തുമസ് ന്യൂയർ കണക്കാക്കി മാഹിയിൽ നിന്നും മദ്യം കടത്തുകയായിരുന്നു.
ആർ. പി. എഫ്, എക്സൈസ് സംയുകതമായി നടത്തിയ പരിശോധനയിൽ ആണ് കണ്ടെത്തിയത്.

ആർ പി എഫ് എസ് ഐ പി ടി ബിനീഷ് , കെ തമ്പി , ഗിരീഷ് കുമാർ, രാജീവൻ, എക്സൈസ് എം എം ശൈലേഷ് കുമാർ , സിനീഷ് ,രാഹുൽ ബബിത കെ, ശ്രീജിത്ത് കെ പി എന്നിവർ ആണ് പരിശോധനയിൽ ഉണ്ടായിരുന്നത്.