ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് : പിറകെ കേരള ലോട്ടറിയുടെ ബുധനാഴ്ചത്തെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനവും ദൈവത്തിന് നന്ദി പറഞ്ഞ് പൂക്കുഞ്

TalkToday

Calicut

Last updated on Oct 13, 2022

Posted on Oct 13, 2022

ശാസ്താംകോട്ട: ബുധനാഴ്ച മീൻ വിറ്റു വരുന്ന വഴിയിൽ ഒരു പ്രതീക്ഷയുമില്ലാതെ എടുത്ത ലോട്ടറി ടിക്കറ്റിന് ഭാഗ്യകടാക്ഷം'

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പാട് തലയിലേറ്റി മീൻ വിൽക്കാൻ പോകുന്ന പൂക്കുഞ്ഞിന് ഇന്നലെ ഭാഗ്യലക്ഷ്മിയുടെ കടാക്ഷത്തോടൊപ്പം, ആദ്യം എത്തിയത് ബാങ്കിൽ നിന്നുള്ള ജപ്തിനോട്ടീസാണ് പിറകെ ഭാഗ്യലക്ഷ്മിയും പൂക്കുഞ്ഞിനെ തേടി യെത്തി. ഇന്നലെ 12/10/2022 ന് നറുക്കെടുത്ത കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന് ഇതിലും വലിയ ഭാഗ്യം കിട്ടാനില്ല. ബുധനാഴ്ച ഒരു മണിക്കാണ് ടിക്കറ്റ് എടുക്കുന്നത്. അന്നു തന്നെ ബാങ്കിൽ നിന്ന് എട്ടുവർഷം മുമ്പ് 7.45 ലക്ഷം രൂപ. വീട് വെയ്ക്കുന്നതിന് വായ്പയെടുത്തതിന് കുടിശ്ശികയായി ഒൻ മ്പത് ലക്ഷത്തിലെത്തിയ ജപ്തി നോട്ടീസ്, തന്റെ മുന്നിൽ ഇനി ഒരു വഴിയും ഇല്ലെന്ന നിസ്സഹായാവസ്ഥയിൽ നെഞ്ചു പിടഞ്ഞ് കട്ടിലിൽ കിടക്കുകയാണ് ചെയ്തത്. മുകളിലേക്ക് നോക്കി എന്ത് ചെയ്യണമെന്ന് ആലോചിച്ച് കിടക്കുമ്പോൾ മൂന്നരയോടെ സഹോദരൻ പൂക്കുഞ്ഞിനെ വിളിക്കുന്നത്. എ. ഇസഡ് 907042 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന വാർത്ത. പിന്നെ പൂക്കുഞ്ഞിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുകയായിരുന്നു.

സത്യമാണോ താൻ സ്വപ്നം കാണുകയാണോ എന്ന് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലായി പോയി കുറച്ചു സമയം പൂക്കുഞ്ഞ്.

മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയ തട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കൈയിൽ നിന്നാണ് പൂക്കുഞ്ഞ് ടിക്കറ്റെടുത്തത്. സത്യമാണെന്ന് ഉറപ്പ് വന്നതോടെ കാത്തു നിൽക്കാതെ നേരെ പോയത് ഭാര്യ മുംതാസിന്റെ കരുനാഗപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് . അവിടുന്ന് നല്ലൊരു ബുധനാഴ്ച സമ്മാനിച്ച ദൈവത്തിന് നന്ദി പറഞ്ഞ് എല്ലാവരുമായി മടക്കം. വിദ്യാർത്ഥികളായ മുനീർ , മൂ ഹ്‌സിന എന്നിവരാണ് മക്കൾ.


Share on

Tags