വയനാട് ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യ വിഷബാധ; 86 കുട്ടികൾ ചികിത്സ തേടി

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

വയനാട് ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഛർദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ് ചികിത്സ തേടിയത്. 12 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.ഇന്നലെ അർധരാത്രിയോടെയാണ് കുട്ടികളൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.


Share on

Tags