സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ബി.ടെക്, ഡിപ്ലോമ ബിരുദധാരികളുടെ അപ്രന്റീസ് ട്രെയിനികൾക്കായി സെൻട്രൽ പോളിടെക്നിക് വട്ടിയൂർക്കാവിൽ ഇന്ന് (ഫെബ്രുവരി 3) കേന്ദ്രീകൃത വാക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 9ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ 50 ഓളം വ്യത്യസ്ത വ്യവസായ മേഖലകളിലായി 704 ഓളം (350 ബി.ടെക് & 354 ഡിപ്ലോമ) ഒഴിവുകളിലേക്കുള്ള അപ്രന്റീസ് ട്രെയിനികളുടെ തെരഞ്ഞെടുപ്പാണ് നടക്കുക. ബി.ടെക് ട്രെയിനികൾക്ക് പ്രതിമാസം 9,000 രൂപയും ഡിപ്ലോമ ട്രെയിനികൾക്ക് 8,000 രൂപയുമാണ് സ്റ്റൈപ്പൻഡ്.പങ്കെടുക്കുന്ന കമ്പനികളുടെ പട്ടിക, ഒഴിവുകളുടെ എണ്ണം എന്നിവ www.dtekerala.gov.in ൽ ലഭിക്കും.

Previous Article