പാലക്കാട് : റേഷന്‍ സമരമുണ്ടാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് റേഷന്‍ കടയുടമകള്‍ സമരത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
റേഷന്‍ കടയുടമകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കമ്മീഷനും കൊടുത്ത് തീര്‍ക്കും. കടയടച്ച് പ്രതിഷേധമെന്ന് വാര്‍ത്തകളില്‍ ആണ് കണ്ടത്. അക്കാര്യം ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ബജറ്റില്‍ വെച്ച 98 ശതമാനം തുകയും നല്‍കി കഴിഞ്ഞു. പല ഘട്ടങ്ങളിലായി അധിക തുക റേഷന്‍ കടയുടമകള്‍ക്ക് നല്‍കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ചെറിയ സാമ്ബത്തിക പ്രതിസന്ധി ഉണ്ടായത്. കടയടച്ചിടേണ്ട സാഹചര്യം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.