എഴുത്തും വായനയുമുള്ളവരോടുള്ള പേടി പാര്‍ട്ടിയുടെ സ്വഭാവമാണ്‌-കെ. മുരളീധരന്‍

Jotsna Rajan

Calicut

Last updated on Jan 17, 2023

Posted on Jan 17, 2023

കോഴിക്കോട്: എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവമാണെന്ന് കെ. മുരളീധരന്‍. കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ളവര്‍ മുകളില്‍ കയറി പോകുമോ എന്നാണ് പാര്‍ട്ടിയുടെ പേടിയെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടനയില്‍ ഇടപെടില്ല. എന്നാല്‍ മാറ്റുന്ന ആളുകളേക്കാള്‍ പുതുതായി നിയമിക്കുന്ന ആളുകള്‍ക്ക് കഴിവുണ്ടാകണം. ആര് മത്സരിക്കണമെന്ന് തീരുമാനിക്കാന്‍ സമയമുണ്ട്. മണ്ഡലം നന്നായി നോക്കലാണ് എം.പിമാരുടെ ഇപ്പോഴത്തെ ചുമതല എന്നും മുരളീധരന്‍ പറഞ്ഞു.


കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ആരും ബി.ജെ.പിയിലേയ്ക്ക് പോവില്ല. കെ. സുരേന്ദ്രനും വി. മുരളീധരനും ഉള്ള കാലത്തോളം ബി.ജെ.പി. കേരളത്തില്‍ രക്ഷപ്പെടില്ല. ശത്രുക്കളെ കണ്ടാല്‍ മനസിലാകും. മോദി ശത്രുപക്ഷത്താണ്. എന്നാല്‍ മിത്ര ഭാവമുള്ള ശത്രു പിണറായി, കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ വോട്ട് കിട്ടാന്‍ പിണറായി നുണ പറയുന്നുവെന്നും കെ. മുരളീധരന്‍ ആരോപിച്ചു.

Share on

Tags