സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അച്ഛൻ്റെ ശിക്ഷണത്തിൽ മകൾക്ക് വിജയം. ശ്രീകണ്ഠാപുരം എച്ച്.എസ്.എസിലെ പി.സി. സൂര്യയാണ് ഹയർ സെക്കൻ്ററി വിഭാഗം മിമിക്രിയിൽ എ ഗ്രേഡ് നേടിയത്. പിതാവ് സുബ്രഹ്മണ്യനാണ് സൂര്യയെ മിമിക്രി പഠിപ്പിച്ചത്. ബാലസുബ്രഹ്മണ്യനും മുൻപ് സ്കൂൾ കലോത്സവത്തിലെ മിമിക്രിയിൽ പങ്കെടുത്തിട്ടുണ്ട്. 20 പ്രകൃതി ശബ്ദങ്ങളും ഗായികമാരായ ജാനകി, വാണി ജയറാം, വൈക്കം വിജയലക്ഷ്മി എന്നിവരുടെ ശബ്ദവും സൂര്യ അനുകരിച്ചു. സഹോദരൻ യദുകൃഷ്ണനും മിമിക്രി അവതരിപ്പിക്കും. മാതാവ് രഞ്ജിനിക്കൊപ്പം കുടുംബ സമേതമാണ് സൂര്യ കലോത്സവത്തിനെത്തിയത്.
