വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാര്‍

Jotsna Rajan

Calicut

Last updated on Jan 12, 2023

Posted on Jan 12, 2023

വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു.


ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കൂട് വെക്കാനും മയക്കുവെടി വെച്ച് കടുവയെ പിടികൂടാനുമാണ് തീരുമാനം. നാട്ടുകാർ വനപാലകരെ തടഞ്ഞു. മാനന്തവാടി എംഎൽഎ ഒ ആർ കേളു സ്ഥലത്ത് എത്തിയിട്ടുണ്ട്.


Share on

Tags