കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വര്‍ദ്ധിക്കുന്നു; വിപുലമായ പരിശോധനയ്‌ക്കൊരുങ്ങി സര്‍ക്കാര്‍

Jotsna Rajan

Calicut

Last updated on Dec 22, 2022

Posted on Dec 22, 2022

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വര്‍ദ്ധിക്കുന്നതായി തെളിഞ്ഞതോടെ വിപുലമായ പരിശോധനയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍.

രാജ്യത്തെ വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് പ്രാദേശിക പത്രമായ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

സാങ്കേതിക പരിജ്ഞാനം ആവശ്യമായ ജോലി തസ്തികളില്‍ പ്രാക്ടിക്കല്‍, തിയറി പരീക്ഷകളും നടത്തുവാനും ആലോചിക്കുന്നതായി സൂചനകളുണ്ട്. നേരത്തെ ദേശീയ അസംബ്ലി അന്വേഷണ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നൂറോളം സ്വദേശി ജീവനക്കാരില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചിരുന്നു. വിഷയത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ സഹായിച്ച ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയാതായും സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.

Share on

Tags