എക്സൽ കായിക മേള സമാപിച്ചു

Jotsna Rajan

Calicut

Last updated on Dec 10, 2022

Posted on Dec 10, 2022

മാഹി :എക്സൽ പബ്ലിക് സ്‌കൂൾ  കായികമേള  ഡോ.കെ.പി.പ്രശോബിത്ത്  ഉദ്ഘാടനം ചെയ്തു. പൃഥ്വി, ഝലം, വായു, അഗ്നി എന്നീ നാല് ഹൗസുകൾ വർണ്ണാഭമായ മാർച്ച് പാസ്റ്റ് നടത്തി. ഡോ.പ്രശോബിത്ത് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.‌‌ അന്താരാഷ്‌ട്ര ഫെൻസിങ് താരം കുമാരി വി.പി. കനഗലക്ഷ്മി സ്‌പോർട്‌സ് ദീപശിഖ തെളിയിച്ചു.സ്‌പോർട്‌സ് വൈസ് ക്യാപ്റ്റൻ വി.പി.ധ്യാന ദിലീപ്  അത്ലറ്റുകൾക്ക്, സത്യവാചകം ചൊല്ലിക്കൊടുത്തു.‌‌ ഡംബെൽസ്, ലെസിം, എയ്റോബിക് നൃത്തം എന്നിവയുണ്ടായി.

100 മുതൽ 1500 മീറ്റർ വരെ ഓട്ടമത്സരം, ലോങ്ജമ്പ് ഡിസ്കസ് ത്രോ ഷോട്ട്പുട്ട് ഇനങ്ങളിൽ മത്സരം നടന്നു.പ്രിൻസിപ്പൽ സതി എം കുറുപ്പ് ,‌‌പിടിഎ പ്രസിഡന്റ് കെ.വി. കൃപേഷ് സംസാരിച്ചു.‌‌കായികാധ്യാപകരായ തീർത്ഥാ ഷാജ്, വിഷ്ണു ദയാനന്ദ്, അക്ഷയ്, അനുശ്രീ എന്നിവർ നേതൃത്വം നൽകി.


Share on

Tags