എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

TalkToday

Calicut

Last updated on Jan 18, 2023

Posted on Jan 18, 2023

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം.ജില്ലയിലെ അഞ്ചില്‍ കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 2023 ജനുവരി 21ന് രാവിലെ പത്ത് മണിക്ക് നടക്കും. ബിരുദം, ബി.കോം/എം.കോം, പ്ലസ് ടു, എസ്.എസ്.എല്‍.സി, ഗ്രാഫിക് ഡിസൈനിംഗ്, ഐ.ടി.ഐ/ഡിപ്ലോമ (ഇലക്‌ട്രിക്കല്‍ /ഇലക്‌ട്രോണിക്‌സ്), കമ്ബ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370176 എന്ന വാട്‌സ് അപ് നമ്ബറില്‍ ബന്ധപ്പെടുക. calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.


Share on