തൃശൂര്‍: ഗുരുവായൂരില്‍ വിവാഹഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു. അതേസമയം, മരണത്തില്‍ നിന്നും അത്ഭുതകരമായാണ് പാപ്പാന്‍ രക്ഷപെട്ടത്.ഈ മാസം 10നാണ് സംഭവം. ഗുരൂവായൂര്‍ അമ്ബലത്തിനു പുറത്തുനിന്ന ആനയുടെ മുന്നില്‍ നിന്ന് ദമ്ബതികള്‍ വിവാഹ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ ഇടഞ്ഞ ആന തൊട്ടടുത്ത് നിന്ന പാപ്പാന്‍ രാധാകൃഷ്ണനെ തുമ്ബികൈ കൊണ്ട് വലിച്ചിടാന്‍ ശ്രമിച്ചു. തുമ്ബികൈയുടെ പിടിത്തം കിട്ടിയത് പാപ്പാന്‍റെ മുണ്ടിലാണ്. ഈ സമയത്ത് ഇയാള്‍ കുതറി മാറി ഓടി രക്ഷപെടുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ തളച്ചു.സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂരില്‍ നടയ്ക്കിരുത്തിയ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്.
