വടകര : ഇന്ന് പുലർച്ചെ മുതൽ എടച്ചേരിയിൽ നിന്നും കാണാതായ ജാനു (75)എന്ന വയോധികയെ അന്വേഷണത്തിനൊടുവിൽ വീടിനടുത്തുളള പാറ കുളത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു സമീപത്ത് നിന്ന് ചെരുപ്പും ടോർച്ചും കണ്ടെത്തിയിരുന്നു
തുടർന്ന് കോഴിക്കോട്, നാദാപുരം, പേരാമ്പ്ര ഫയർഫോഴ്സും സ്കൂബടീമും അഗ്നി രക്ഷാ സേനയുടെ മുങ്ങൾ വിദഗ്ധൻമാരും ചേർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം പാറ കുളത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വടകര ഗവ: ആശുപത്രിയിലേക്ക് മാറ്റി.