പോഷകഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. വിറ്റാമിനുകള്‍, ഫോളേറ്റ്, ഫോസ്ഫറസ്, സെലിനിയം, കാല്‍സ്യം, സിങ്ക്, പ്രോട്ടീന്‍ എന്നിവ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
വിളര്‍ച്ച പോലുള്ള അസുഖങ്ങള്‍ വരുന്നത് തടയുന്നതിനായി ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് ഗുണകരമാകും. അയണ്‍, പ്രോട്ടീന്‍ എന്നിവ ധാരാളമായി മുട്ടയില്‍ അടങ്ങിയിട്ടുമുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനും.
രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് പ്രയോജനം ചെയ്യുന്നതാണ് . തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നതിലൂടെ അത് വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നതാണ്.
ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഗുണങ്ങള്‍ നല്‍കുന്ന മുട്ട മുടിയുടെ വളര്‍ച്ചക്ക് സഹായകരമാണ്. മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്‌ഡിഎല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
നല്ല കൊളസ്ട്രോള്‍ ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
മുട്ടയുടെ മഞ്ഞയില്‍ വലിയ അളവില്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട. ഇത് സഹായകരമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് തിമിരം, കണ്ണിലെ ക്ഷയം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എയും മുട്ടയില്‍ കൂടുതലാണ്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.