ദിവസവും ബദാം കഴിക്കാം വയറിന്റെ ആരോഗ്യം സംരക്ഷിക്കാം

TalkToday

Calicut

Last updated on Jan 22, 2023

Posted on Jan 22, 2023

ദിവസവും ബദാം ശീലമാക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം. ബ്യൂട്ടറേറ്റ് എന്ന ഒരു തരം ഫാറ്റി ആസിഡ് ഉല്‍പാദിപ്പിക്കാന്‍ ബദാം സഹായിക്കുമെന്നും ഇത് വയറിന്റെയും കുടലിന്റെയുമൊക്കെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നുമാണ് ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

വയറിലും കുടലിലും ആവരണം തീര്‍ക്കുന്ന കോശങ്ങള്‍ക്കുള്ള ഇന്ധനമാണ് ബ്യൂടറൈറ്റ്. ബ്യൂടറൈറ്റ് കൃത്യമായ അളവില്‍ ലഭിച്ചാല്‍ ഈ കോശങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ഭക്ഷണത്തില്‍ നിന്ന് ശരിയായ തോതില്‍ പോഷണങ്ങള്‍ വലിച്ചെടുക്കുകയും ചെയ്യും. ബദാമില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബര്‍ ഇത്തരത്തില്‍ വയറിലെ സൂക്ഷ്മജീവികളുടെ സന്തുലനം നിലനിര്‍ത്തുമെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.

ഡയറ്ററി ഫൈബര്‍ ശരിയായ അളിവില്‍ കളിക്കാത്തവരും ചോക്ലേറ്റ്, ചിപ്‌സ് പോലുള്ള അനാരോഗ്യകരമായ സ്‌നാക്‌സ് പതിവാക്കിയവരുമായ 87 മുതിര്‍ന്നവരിലാണ് ഗവേഷണം നടത്തിയത്. ഇവരെ മൂന്ന് സംഘങ്ങളായി തിരിച്ചു. ഒരു സംഘത്തിന് ദിവസവും 56 ഗ്രാം ബദാം നല്‍കി. രണ്ടാമത്തെ സംഘത്തിന് 56 ഗ്രാം വീതം ഗ്രൗണ്ട് ബദാം നല്‍കി. മൂന്നാമത്തെ സംഘത്തിന് നല്‍കിയത് മഫിനുകളാണ്. മഫിന്‍ കഴിച്ച സംഘത്തെ അപേക്ഷിച്ച്‌ മറ്റ് രണ്ട് സംഘങ്ങളില്‍പ്പെട്ട ആളുകളുടെ ശരീരത്തില്‍ ബ്യൂടറേറ്റിന്റെ തോത് വര്‍ദ്ധിച്ചതായി ഗവേഷകര്‍ നിരീക്ഷിച്ചു.


Share on

Tags