കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ പ്രതിഷേധം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തിനിടെ വിദ്യാര്‍ഥി കാല്‍വഴുതി വീണതിനെ തുടര്‍ന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്.
ഗുജറാത്തി ഹാളിലെ വേദിയിലാണ് പ്രതിഷേധം നടന്നത്.
മത്സരത്തിനിടെ വേദിയില്‍ വിരിച്ച കാര്‍പറ്റില്‍ കാല്‍തട്ടിവീണ വിദ്യാര്‍ഥിക്ക് കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍പ്പറ്റ് വിരിച്ച വേദിയില്‍ കോല്‍ക്കളി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.