പ്രായഭേദമന്യേ നിരവധി ആളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള്‍. അനാരോഗ്യകരമായ ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും വ്യായാമം ഇല്ലാത്തതുമെല്ലാം കൊളസ്ട്രോള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും.
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, പുകവലി, മദ്യപാനം എന്നിവയൊക്കെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ചെറിയ മാറ്റങ്ങളിലൂടെ കൊളസ്ട്രോള്‍ നില ആരോഗ്യകരമായി നിയന്ത്രിക്കാന്‍ നമുക്ക് കഴിയും.
ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത് രക്തക്കുഴലുകളില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്. ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് സഹായിക്കും.
എണ്ണമയമുള്ള ഭക്ഷണം കൊളസ്‌ട്രോള്‍ കൂടുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നാണ് ട്രൈഗ്ലിസറൈഡ് രൂപം കൊള്ളുന്നത്. കൊളസ്ട്രോള്‍ ഉയരുന്നതിനുള്ള പ്രധാന കാരണവും ഇതാണ്. ട്രൈഗ്ലിസറൈഡ് കണികകള്‍ സിരകളില്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ ചൂടുവെള്ളം സഹായിക്കും.