വടകര: അറുപത്തിയൊന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ശനിയാഴ്ച വടകരയിൽ തിരിതെളിഞ്ഞു. എട്ടായിരത്തിലധികം മത്സരാർത്ഥികൾ അരങ്ങേറുന്ന സ്റ്റേജ് മത്സരം സംഗീത നാടക അക്കാദമി അംഗം വി.ടി. മുരളി തിങ്കളാഴ്ച പരിപാടികൾ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ 28, 29,30 തീയതികളിൽ സാംസ്കാരിക പരിപാടികൾ നടക്കുന്നതാണ്. ഇന്ന് വൈകീട്ട് പ്രേംകുമാർ വടകര ലൈറ്റ് ആൻഡ് സ്വിച്ച് ഓൺ കർമം സ്റ്റേജ് 1 സെൻറ് ആൻറണീസ് എച്ച്എസ് ഗ്രൗണ്ടിൽ വെച്ച് നിർവഹിക്കും.
