ആയഞ്ചേരി : വള്ളിയാട് പ്രദേശത്തെ പുത്തൻപുരയിൽ മായിൻ കുട്ടിയെയും കുടുംബത്തെയും 22 വർഷമായി താമസിച്ചു വരുന്ന വീട്ടിൽ നിന്നും സുപ്രീംകോടതിയിൽ കേസ് നിലനിൽക്കെ കിഴ്ക്കോടതിയിൽ നിന്നും കിട്ടിയ ഉത്തരവിന്റെ പഴുതിൽ 24 ന് വീടിന്റെ മുൻ വാതിലും, കിടപ്പ് മുറിയുടെ വാതിലും അടിച്ച് തകർത്ത് ഭാര്യയെയും പെൺമക്കളെയും ബലമായി വലിച്ചിഴച്ച് പുറത്താക്കി ബ്ലേഡ് മാഫിയ. കുടിയിറക്കിയതുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന ജനകീയ സമര പന്തൽ വിജയിപ്പിക്കണമെന്നും, സുപ്രീം കോടതിയിൽ കേസ് നിലനിൽക്കെ കുടുംബത്തെ ഒഴിപ്പിച്ച അധികൃതരുടെ നടപടി അന്വേഷിക്കണമെന്നും സമര പന്തൽ സന്ദർശിച്ച കേരള യൂത്ത് ഫ്രണ്ട് (ജേക്കബ് ) ജില്ല പ്രസിഡന്റ് ഷഫീക്ക് തറോപ്പൊയിൽ പറഞ്ഞു.
