ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക് ഷോപ്പ്

TalkToday

Calicut

Last updated on Jan 19, 2023

Posted on Jan 19, 2023

വ്യവസായ, വാണിജ്യ വകുപ്പിനു കീഴിലെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് (കീഡ്) മൂന്ന് ദിവസത്തെ റസിഡൻഷ്യല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടു മുതല്‍ നാല് വരെ കളമശേരിയിലുളള കീഡ് ക്യാമ്പസിലാണ് പരിശീലനം. സോഷ്യല്‍ മീഡിയ അഡ്വർടൈസ്മെന്റ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍എന്നീ വിഷയങ്ങളിലാണ് പരിശീലനം. കോഴ്സ് ഫീസ്, ഭക്ഷണം, താമസം ജി.എസ്.ടി ഉൾപ്പെടെ 2950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്‍റെ  ഫീസ്. താൽപര്യമുളളവര്‍  കീഡിന്‍റെ വെബ്സൈറ്റായ www.kied.info ല്‍ ഓൺലൈനായി ജനുവരി 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.  തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ഫോൺ 0484-2532890, 2550322.

Share on

Tags