മാനന്തവാടി:മദ്യം ലഭിക്കാത്തതിനെ തുടർന്ന് മാനന്തവാടി ബിവറേജ് ഔട്ലെറ്റിൻ്റെ ചില്ലെറിഞ്ഞ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് പിടിയിലായി. മാനന്തവാടി ഒഴക്കോടി സ്വദേശികളായ അമൽ, റോബിൻസ് എന്നിവരാണ് അറസ്റ്റിലായത്. ബിവറേജ് അടച്ചതിന് ശേഷമാണ് ഇവർ ചില്ലെറിഞ്ഞു തകർത്തത്.
അതിക്രമിച്ച് കടന്ന് പൊതുമുതൽ നശിപ്പിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഇരുവരേയും ബത്തേരി കോടതിയിൽ ഹാജരാക്കും. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
