ലോകമെമ്ബാടുമുള്ള ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു ജീവിതശൈലി രോഗങ്ങളിലൊന്നാണ് പ്രമേഹം. ശ്രദ്ധിക്കാതെ വിട്ടാല്‍, മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളെ പ്രമേഹം തകരാറിലാക്കും.
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിങ്ങളുടെ വൃക്കകളിലും കണ്ണുകളിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. പ്രമേഹം ബാധിച്ചാല്‍ അത് ഡയബറ്റിക് റെറ്റിനോപ്പതി എന്ന ഗുരുതരമായ അവസ്ഥയിലേക്കും നയിച്ചേക്കാം.
പ്രമേഹ രോഗികളുടെ കണ്ണുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് കണ്ണിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് റെറ്റിനയ്ക്ക് തകരാറുണ്ടാക്കുകയും നിങ്ങളുടെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യും. തുടക്കത്തില്‍ മങ്ങിയ കാഴ്ചയാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ശ്രദ്ധേയമായ ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍, ഈ അവസ്ഥ പൂര്‍ണ്ണമായ അന്ധതയിലേക്ക് വരെ നയിച്ചേക്കാം.
ഡയബറ്റിക് റെറ്റിനോപ്പതി വികസിക്കുന്നത് ഇങ്ങനെ:പ്രകാശത്തെ ഒരു വൈദ്യുത സിഗ്‌നലാക്കി മാറ്റുന്ന കണ്ണിന്റെ പിന്‍ഭാഗത്തുള്ള കോശങ്ങളുടെ പ്രകാശ-സെന്‍സിറ്റീവ് പാളിയാണ് റെറ്റിന. സിഗ്‌നലുകള്‍ തലച്ചോറിലെത്തുകയും അത് അവയെ നമ്മള്‍ കാണുന്ന ചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. റെറ്റിനയ്ക്ക് തുടര്‍ച്ചയായ രക്തപ്രവാഹം ആവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് കണ്ണിന്റെ കോശങ്ങളില്‍ വീക്കത്തിനും കാഴ്ചക്കുറവിനും കാരണമാകും. ഇതാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നറിയപ്പെടുന്നത്. പ്രാരംഭ ഘട്ടത്തില്‍ അധികം ലക്ഷണങ്ങള്‍ കാണിക്കാത്ത അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. എന്നിരുന്നാലും, രോഗത്തിന്റെ തീവ്രതയെ ആശ്രയിച്ച് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ചെറിയ കുത്തുകള്‍ പോലെയുള്ള കാഴ്ച :കാഴ്ചാ മണ്ഡലത്തിലെ ചെറിയ ഇരുണ്ട രൂപങ്ങളാണിവ. നിങ്ങള്‍ നോക്കുന്ന സ്ഥലത്തെല്ലാം ഡോട്ടുകള്‍, സ്ട്രിങ്ങുകള്‍, സ്പെക്കുകള്‍ എന്നിങ്ങനെ ദൃശ്യമാകും. ആകാശം, വെള്ളക്കടലാസ്, കമ്ബ്യൂട്ടര്‍ സ്‌ക്രീന്‍ എന്നിങ്ങനെ വ്യക്തവും തെളിച്ചമുള്ളതുമായ എന്തെങ്കിലും നോക്കുമ്ബോള്‍ ഇത് കൂടുതല്‍ ദൃശ്യമാകും. ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചവരില്‍ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണിത്.
മങ്ങിയ കാഴ്ച:ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചാല്‍ നിങ്ങളുടെ കാഴ്ച ക്രമേണ മങ്ങും. കണ്ണുകളില്‍ പെട്ടെന്ന് അല്ലെങ്കില്‍ ക്രമേണ അത് അനുഭവപ്പെടാം. വ്യക്തമായ കാഴ്ച നല്‍കുന്നതിന് സഹായിക്കുന്ന, കണ്ണിന്റെ പിന്‍ഭാഗത്തുള്ള റെറ്റിനയുടെ ഒരു ഭാഗമാണ് മാക്കുല. രക്തക്കുഴലുകളുടെ ചോര്‍ച്ച മൂലം അത് മേഘാവൃതമായി മാറുകയും കാഴ്ച മങ്ങുകയും ചെയ്യുന്നു.
നിറങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ട്:രക്തക്കുഴലുകള്‍ തകരാറിലായി കണ്ണിന്റെ ലെന്‍സ് മേഘാവൃതമാകുമ്ബോള്‍, അതിന്റെ നിറം മഞ്ഞയില്‍ നിന്ന് തവിട്ടുനിറത്തിലേക്ക് മാറുന്നു. നീല അല്ലെങ്കില്‍ കടുംനിറങ്ങള്‍ തിരിച്ചറിയാനും ഒരാള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചാല്‍ ഇരുണ്ട നിറങ്ങള്‍ കറുപ്പായി കാണപ്പെടും. കാഴ്ചയില്‍ വ്യത്യാസം അനുഭവപ്പെടും. കാരണം നിങ്ങള്‍ കാണുന്നതിനെല്ലാം തവിട്ട് നിറമായിരിക്കും.
സൈഡ് വിഷന്‍ നഷ്ടപ്പെടുന്നു:ഡയബറ്റിക് റെറ്റിനോപ്പതി നിങ്ങളുടെ കണ്ണില്‍ ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന ഒരു അവസ്ഥയാണ്. ഇത് റെറ്റിനയില്‍ സമ്മര്‍ദ്ദം ചെലുത്തി ആദ്യം വശങ്ങളിലെ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
മറ്റ് ലക്ഷണങ്ങള്‍:
* ഒരു വ്യക്തിയുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന തരത്തില്‍ പാടുകള്‍ അല്ലെങ്കില്‍ വരകള്‍ എന്നിവ രൂപപ്പെടുന്നു
* പൂര്‍ണ്ണവും പെട്ടെന്നുള്ളതുമായ കാഴ്ച നഷ്ടം
* രാത്രിയില്‍ കാഴ്ചക്കുറവ്
* കാഴ്ചയുടെ മധ്യഭാഗത്ത് ഇരുണ്ടതോ ശൂന്യമായതോ ആയ അവസ്ഥ
ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സ:ഡയബറ്റിക് റെറ്റിനോപ്പതിയുടെ ചികിത്സ രോഗാവസ്ഥയുടെ കാഠിന്യവും പ്രാരംഭ ഘട്ടത്തിലെ മുന്‍കാല ചികിത്സകളോടുള്ള പ്രതികരണവും ഉള്‍പ്പെടെ ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ പദ്ധതി തീരുമാനിക്കുന്നത്. അതില്‍ ലേസര്‍ ചികിത്സ, കുത്തിവയ്പ്പുകള്‍ എന്നിവയും പെടും.
ഡയബറ്റിക് റെറ്റിനോപ്പതി ചെറുക്കാന്‍:
* നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക
* കൊളസ്‌ട്രോള്‍ അളവ് നിരീക്ഷിക്കുക
* പുകവലി ഉപേക്ഷിക്കുക
* പ്രമേഹരോഗിയാണെങ്കില്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക.
* നിങ്ങളുടെ കാഴ്ച സ്ഥിരമായി നിരീക്ഷിക്കുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക:പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ്. ഡയബറ്റിക് റെറ്റിനോപ്പതി തടയുന്നതിനും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ സാധാരണ അളവ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ സാധ്യത കുറയ്ക്കും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുകയും അവയെ നിയന്ത്രണത്തിലാക്കാന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.