ലോകായുക്തയില്‍ ഡെപ്യൂട്ടേഷന്‍

TalkToday

Calicut

Last updated on Feb 9, 2023

Posted on Feb 9, 2023

തിരുവനന്തപുരം: കേരള ലോകായുക്തയില്‍ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (31,100-66,800), ഓഫീസ് അറ്റന്‍ഡന്റ് (23,000-50,200) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്ബള നിരക്കിലുള്ളവരുടെ അഭാവത്തില്‍ അതിന് താഴെയുള്ള ശമ്ബള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര്‍. പാര്‍ട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകള്‍ മേലധികാരി മുഖേന മാര്‍ച്ച്‌ 16ന് വൈകിട്ട് 5 ന് മുമ്ബ് രജിസ്ട്രാര്‍, കോരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം.


Share on

Tags