കാരവൻ പ്രദർശനവുമായി ടൂറിസം വകുപ്പ്

TalkToday

Calicut

Last updated on Jan 4, 2023

Posted on Jan 4, 2023

0:00
/
മന്ത്രിമാരായ വി. ശിവൻകുട്ടിയും റിയാസും സന്ദർശിക്കുന്നു.

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കാരവൻ പ്രദർശനവുമായി ടൂറിസം വകുപ്പ്. കാരവൻ പ്രദർശനത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് നിർവഹിച്ചു. ജനങ്ങൾക്ക് കാരവനെ കുറിച്ച് അറിയാനും പരിചയപ്പെടുത്താനും വേദിയൊരുക്കുക എന്നതാണ് പ്രദർശനത്തിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് ടൂറിസം വകുപ്പ് കാഴ്ചവച്ചതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

മാനാഞ്ചിറ മൈതാനിയിലാണ് കാരവൻ പ്രദർശനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന കാരവന്‍ കോഴിക്കോട് എത്തിച്ചാണ് പ്രദർശനത്തിന് സജ്ജമാക്കിയത്. കലോത്സവം അവസാനിക്കുന്നതുവരെ പ്രദർശനം തുടരും.

.

Share on

Tags