പ്രഭാസിന്റെ നായികയാകുന്ന 'പ്രൊജക്റ്റ് കെ'യില്‍ ദീപികയ്ക്ക് ഞെട്ടിക്കുന്ന പ്രതിഫലം

TalkToday

Calicut

Last updated on Mar 8, 2023

Posted on Mar 8, 2023

പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പ്രോജക്‌ട് കെ’ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായിക. പ്രഭാസും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ‘പ്രോജക്‌ട് കെ’യുടെ ഏറ്റവും വലിയ ആകര്‍ഷണം ഇത് തന്നെയാണ്. ദീപിക പദുക്കോണ്‍ ചിത്രത്തിനായി വന്‍ പ്രതിഫലം വാങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ചിത്രത്തിനായി ദീപിക 10 കോടിയിലധികം രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘പ്രോജക്‌ട് കെ’യിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. അടുത്ത വര്‍ഷം ജനുവരി 12ന് തിയേറ്ററുകളില്‍ എത്തുന്ന പ്രോജക്‌ട് കെ ടൈം ട്രാവലിനെക്കുറിച്ചുള്ള സിനിമയല്ലെന്ന് സംഭാഷണ രചയിതാവ് സായി മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള യാത്രയോ സിനിമയുടെ ഭാഗമല്ലെന്ന് ബുറ പറയുന്നു. എന്നിരുന്നാലും, ഇത് ഒരു പുതിയ തരം ചിത്രമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാര്‍’ എന്ന ചിത്രത്തിലും പ്രഭാസ് ആണ് നായകന്‍. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. രവി ബസ്രൂര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.


Share on

Tags