ഓസ്‌കാര്‍ വേദിയിലേക്ക് ദീപിക പദുക്കോണ്‍, ചിത്രങ്ങള്‍ വൈറല്‍

TalkToday

Calicut

Last updated on Mar 10, 2023

Posted on Mar 10, 2023

ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോണ്‍. 95-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായി എത്തുന്നത് നടി ദീപിക പദുക്കോണാണ്. ഇപ്പോഴിതാ ചടങ്ങിനെ നയിക്കാനായി ദീപിക ലോസ് ഏഞ്ചല്‍സിലേക്ക് തിരിച്ചിരിക്കുകയാണ്. ലോസ് ഏഞ്ചല്‍സിലേക്ക് പോകുന്നതിനായി ദീപിക പദുകോണ്‍ മുംബൈ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. രാജ്യത്തിന് ഇത് അഭിമാന നിമിഷമാണ് എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് നിരവധിപ്പേര്‍ കുറിച്ചു.

ഇന്ത്യയുടെ അഭിമാനമായി ദീപിക ഇതിനുമുന്‍പും പലതവണ എത്തിയിട്ടുണ്ട്. ഖത്തര്‍ ലോകകപ്പ് ഫൈനല്‍ വേദിയില്‍ മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം ഐക്കര്‍ കാസിയാസിനൊപ്പം ലോകകിരീടം അനാവരണം ചെയ്തത് ദീപികയായിരുന്നു. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗവുമായിരുന്നു ദീപിക. ഇപ്പോള്‍ ഇതാ വീണ്ടും ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ദീപിക പദുക്കോണ്‍.

16 പേരാണ് ഓസ്‌കാര്‍ വേദിയില്‍ അവതാരകരായുണ്ടാവുക. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്‌സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, ട്രോയ് കോട്‌സൂര്‍, ജോനാഥന്‍ മേജേഴ്‌സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്‌ലോവ്, ഡോണി യെന്‍ എന്നിവരാണ് പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍. 2016ല്‍ പ്രിയങ്ക ചോപ്രയും ഓസ്‌കര്‍ അവതാരകയായി എത്തിയിരുന്നു. മാര്‍ച്ച് 12ന് (ഇന്ത്യയില്‍ സംപ്രേക്ഷണം മാര്‍ച്ച് 13ന്) ലോസ് ഏഞ്ചലസിലെ ഡോളി തിയറ്ററില്‍ വച്ചാണ് ചടങ്ങ് നടക്കുക.

Share on

Tags