ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് പ്രായോഗിക പരീക്ഷ

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023

മലപ്പുറം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍.ഡി.വി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എല്‍.ഡി.വി) നേരിട്ടുള്ള നിയമനം, തസ്തികമാറ്റം വഴിയുള്ള നിയമനം (കാറ്റഗറി നമ്പർ 19/21, 20/21) തസ്തികകളുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ പ്രായോഗിക പരീക്ഷ (എച്ച്‌ ടെസ്റ്റും റോഡ് ടെസ്റ്റും) ജനുവരി 31, ഫെബ്രുവരി 1,2,3 തീയതികളിലായി മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ വെച്ച്‌ രാവിലെ 6 മണി മുതല്‍ നടക്കും.ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റും, ഡ്രൈവിങ് ലൈസന്‍സിന്റെ അസ്സലും സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ കാണിച്ച തീയതിയിലും സ്ഥലത്തും യഥാസമയം ഹാജരാകേണ്ടതാണ്. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ, ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ അനുവദിക്കില്ല. വിശദ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലിലെ അഡ്മിഷന്‍ ടിക്കറ്റ് പരിശോധിക്കേണ്ടതാണെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.


Share on

Tags