കോഴിക്കോട്: നാദാപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിലും ബ്ലോക്ക് കേരളോത്സവത്തിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച പത്താം വാർഡിലെ പ്രതിഭകളെ ആദരിച്ചു .പഞ്ചായത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ 65 പോയിൻറുമായി രണ്ടാം സ്ഥാനവും , ബ്ലോക്ക് തലത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് ഓവറോൾ ചാമ്പ്യാൻ ഷിപ്പും നേടിയിരുന്നു .

കലാകായിക പ്രതിഭകളെ അനുമോദിക്കൽ ചടങ്ങ് വിജയാരവം പരിപാടി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിഷമനോജ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് വികസന സമിതി കൺവീനർ കരിമ്പിൽ ദിവാകരൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് സ്ഥിരം സമിതി ചെയർമാൻമാരായ സി കെ നാസർ ,എം സി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി ടി ഷാഹുൽ ഹമീദ് മെമ്പർമാരായ പി പി ബാലക്യഷ്ണൻ, എ ദിലീപ് കുമാർ ,ഫെസിലിറ്റേറ്റർ എ സുരേഷ് ബാബു ,വസന്ത കരിമ്പിൽ ,സി കെ റീന. മാമ്മദ് ,കെ ടി കെ ചന്ദ്രൻ, മോഹനൻ മാസ്റ്റർ ,സി ടി അനൂപ് ,സി കെ രാജേഷ് ,വി കെ വനജ ,കെ ജീത്ത ,പി ജസിത ബാബു ,യു എം പ്രഭ പ്രവീൺ ,ടി പി ബാലൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് വിജയികൾക്ക് സർട്ടിഫിക്കറ്റും , ട്രോഫിയും ,കപ്പുകളും വിതരണം ചെയ്തു.