ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പുരുഷ പ്രേതം’. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ക്രിഷാന്ദ് ഒരുക്കുന്നതാണ് പുരുഷ പ്രേതം.
ചിത്രം നേരിട്ടുള്ള ഒടിടി റിലീസ് ആയിരിക്കും. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തുവിട്ടു.
സോണി ലിവിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംവിധായകന്‍ കൃഷാന്ത് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം സുഹൈല്‍ ബക്കര്‍.
മാന്‍കൈന്‍ഡ് സിനിമാസിന്‍റെയും ഐന്‍സ്റ്റീന്‍ മീഡിയ സിമിട്രി സിനിമാസിന്‍റെയും ബാനറില്‍ ജോമോന്‍ ജേക്കബ്, ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി ചെറിയാന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയേഷ് എല്‍.ആര്‍. അജ്മല്‍ ഹുസ്ബുല്ലയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.