ക്ഷീര ഗ്രാമം പദ്ധതി: കര്‍ഷകര്‍ക്ക് അപേക്ഷിക്കാം

TalkToday

Calicut

Last updated on Jan 27, 2023

Posted on Jan 27, 2023

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരുളായി ഗ്രാമ പഞ്ചായത്തില്‍  നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി 2 പശു യൂണിറ്റ്,   5 പശു യൂണിറ്റ്, അവശ്യാധിഷ്ഠിത ധനസഹായം, മില്‍ക്കിങ് മെഷീന്‍, മിനറല്‍ മിക്‌സ്ചര്‍ എന്നീ പദ്ധതികള്‍ക്കായി ഗ്രാമ പഞ്ചായത്തിലെ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ഷീരശ്രീ വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാളികാവ് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9947129940.


Share on

Tags