ചൂട് കനക്കുന്നു; സൂര്യാഘാതമേറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

TalkToday

Calicut

Last updated on Mar 11, 2023

Posted on Mar 11, 2023

സൂര്യഘാത ഭീഷണി സംസ്ഥാനത്ത് വ‍ര്‍ധിക്കുകയാണ്.

സൂക്ഷിച്ചില്ലെങ്കില്‍ പൊള്ളലേല്‍ക്കുക മാത്രമല്ല സൂര്യഘാതം മരണത്തിലേക്ക് വരെ നയിക്കും. സൂര്യഘാതമേറ്റല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

സൂര്യാഘാതമേറ്റയാളെ തറയിലോ കട്ടിലിലോ കിടത്തുക, ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക. കാലുകള്‍ ഉയര്‍ത്തി വയ്ക്കുക. വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക. ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുക. 104 ല്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക ,ചര്‍മ്മം വരണ്ടു പോവുക.,ശ്വസനപ്രക്രിയ സാവധാനം ആകുക, മാനസിക പിരിമുറുക്കം തലവേദന , മസില്‍പിടുത്തം, കൃഷ്ണമണി വികാസം, ക്ഷീണം, ചുഴലി രോഗലക്ഷണങ്ങള്‍ ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍

കുട ചൂടി നടക്കാന്‍ ശ്രദ്ധിക്കുക. രണ്ട് നേരം കുളിക്കുന്നത് നല്ലതാണ്. കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. അമിത മദ്യപാനവും അപകടമാണ്.

ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ വസ്ത്രം തെരഞ്ഞെടുക്കുക. മാംസാഹാരങ്ങള്‍ ഒഴിവാക്കണം. ചര്‍മ്മം ചുവന്ന് പഴുക്കുക, ശക്തമായ തലവേദന,സന്ധികളില്‍ ബലക്കുറവും വേദനയും എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം.


Share on

Tags