സൗന്ദര്യ സംരക്ഷണത്തിനായി പല മാര്‍ഗങ്ങള്‍ തേടി പോകാറുള്ളവരാണ് നമ്മളില്‍ പലരും. പലപ്പോഴും ഇത് അബദ്ധമായി മാറിയിട്ടുമുണ്ടാകും.
കെമിക്കല്‍സ് അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരം പ്രകൃതി ദത്തമായ പല മാര്‍ഗങ്ങളും സൗന്ദര്യ സംരക്ഷണത്തിനായി ഉണ്ട്.
നമുക്ക് ചുറ്റുപാടുമുള്ള ഒരുപാട് കാര്യങ്ങള്‍ നാം അറിയാതെ പോകുന്നുണ്ട്. അതിലൊന്നാണ് കറിവേപ്പിലയുടെ ഗുണങ്ങള്‍. ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുന്നത് പോലെ സൗന്ദര്യ സംരക്ഷണത്തിനും കറിവേപ്പില ഏറെ ഉത്തമമാണ്. ചര്‍മ്മത്തിന്റെ ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് കറിവേപ്പില സഹായിക്കുന്നു. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നതും സൗന്ദര്യത്തിനുണ്ടാകുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് .
കറിവേപ്പില വെള്ളം കൊണ്ട് ആവി പിടിക്കുന്നത് മുഖത്തെ ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവുന്നതാണ്. മാത്രമല്ല മുഖത്തിന് തിളക്കം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. അതുകൊണ്ട് തന്നെ മുഖത്തെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറിവേപ്പില തിളപ്പിച്ച വെള്ളം.വരണ്ട ചര്‍മ്മത്തിനും ഇത് പരിഹാരം കണ്ടെത്തുന്നു.