മണ്ണാര്‍ക്കാട്: വീട് കയറി ആക്രമിച്ചെന്ന മൊഴി പൊളിക്കാന്‍ സഹായിച്ച സിസിടിവി തകര്‍ത്ത് സിപിഎം അംഗം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ സി പി എം അംഗം അബ്ദുല്‍ അമീറിനെതിരെ അയല്‍വാസിയുടെ സിസിടിവി ക്യാമറ തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസ് നല്‍കിയത്.
വീട്ടുമുറ്റത്ത് വീണ് സംഭവിച്ച പരിക്ക്, അജ്ഞാതര്‍ ആക്രമിച്ചപ്പോള്‍ പറ്റിയതാണെന്നാണ് സി പി എം അംഗം അബ്ദുള്‍ അമീര്‍ പോലീസില്‍ പരാതി നല്‍കിയത്. അബ്ദുല്‍ അമീറിന്‍്റെ പരാതിയില്‍ മണ്ണാര്‍ക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മൂന്നുപേര്‍ ആയുധങ്ങളുമായി എത്തി, മര്‍ദിച്ചു എന്നാണ് അമീര്‍ പോലീസിന് നല്‍കിയ മൊഴി.
രാത്രി ആയതിനാല്‍ ആരേയും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും അമീര്‍ പറഞ്ഞു. എന്നാല്‍ അമീറിന്‍്റെ കോടതിപ്പടിയിലെ വീട്ടിലെത്തി പോലീസ് പരിശോധിച്ചു. അപ്പോഴാണ്, അയല്‍വാസിയായ സത്താറിന്‍്റെ വീട്ടിലെ സിസിടിവി ശ്രദ്ധിച്ചത്. ഇതോടെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. അപ്പോഴാണ് രാത്രി വാതില്‍ തുറന്ന് ഇറങ്ങിയ അമീര്‍ തനിയെ വീണതാണെന്ന് വ്യക്തമായത്.
മൊഴി വ്യാജമാണെന്ന് മനയിലായതോടെ പോലീസ് കേസും അവസാനിപ്പിച്ചു. സംഭവം വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതോടെയാണ് കേസില്‍ സാക്ഷിയായ ഈ ക്യാമറയാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. കൂടാതെ സക്കീറിന്റെ വീടിന്റെ ജനലും തകര്‍ത്തിട്ടുണ്ട്. ഇതിന്‍്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് പൂത്തറ സക്കീര്‍ പോലീസില്‍ പരാതി നല്‍കിയത്. അമീര്‍, സക്കീറിന്‍്റെ വീട്ടിലേക്ക് വരുന്നതും മറ്റും ദൃശ്യകളില്‍ വ്യക്തമാണ്.