സിപിഐ രൂപം കൊണ്ടതിന്റെ തൊണ്ണൂറ്റി ഏഴാം സ്ഥാപക ദിനമായ ഇന്ന് ഡിസംബർ 26 ന് രാജ്യവ്യാപകമായി സിപിഐ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മൊകേരി സിപിഐ ഓഫീസായ മൊകേരി ഭൂപേശ് മന്ദിരത്തിൽ ജില്ലാ ട്രഷറർ പി സുരേഷ് ബാബു പതാക ഉയർത്തി. എ സന്തോഷ് അധ്യക്ഷത വഹിച്ചു. കലാനഗറിൽ സി പി ബാലൻ പതാക ഉയർത്തി.
0:00
/
മുറുവശ്ശേരിയിൽ ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് പതാക ഉയർത്തി കെ എം പ്രിയ അധ്യക്ഷത വഹിച്ചു.
വട്ടോളിയിൽ വിവി പ്രഭാകരൻ പതാക ഉയർത്തി. വിപി നാണു അധ്യക്ഷത വഹിച്ചു.
റിപ്പോർട്ടർ സുധീർ പ്രകാശ്.വി.പി.( ശ്രീദേവി വട്ടോളി)