കോവിഡ് നാലാം തരംഗ ഭീഷണി : രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്രം

TalkToday

Calicut

Last updated on Dec 21, 2022

Posted on Dec 21, 2022

ദില്ലി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്.കോവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തിലാണിത് .കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരും എന്ന് രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.

രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.

രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച്‌ യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും കത്തില്‍ പറയുന്നു.


Share on

Tags