ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 134 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2582 ആയി കുറഞ്ഞു.
4.46 കോടി പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,45,667 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ കൊറോണ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചൈന ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കൊറോണ് ആശങ്ക ഉയര്‍ന്നിട്ടുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ മുമ്ബുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങളില്‍ നിന്നും ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്ലാന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധന. കൊറോണ വൈറസ് വ്യാപനഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചത്.