മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് E-fms (Electronic fund Management system) computer operator തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള പി.ജി.ഡി.സി.എ. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യതകള്‍ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡി.ഇ.ഒ (ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍) തസ്തികയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമായിരിക്കും ലഭിക്കുക. (കരാര്‍ അടിസ്ഥാനത്തില്‍ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാര്‍ പുതുക്കി നല്‍കാവുന്നതാണ്).
പ്രതിമാസ വേതനം 24,040 രൂപ. നിയമനം തീര്‍ത്തും താല്‍ക്കാലികവും സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയവുമായിരിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിലാസം: മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, പബ്ലിക് ഓഫീസ് ബില്‍ഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവന്‍. പി.ഒ. തിരുവനന്തപുരം- 695033. ഫോണ്‍: 0471-2313385, 0471-2314385. ഇ-മെയില്‍: careers.mgnregakerala@gmail.com.

Previous Article