കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസ്സോസിയേഷൻ പ്രവർത്തക സംഗമം 24 ന്

TalkToday

Calicut

Last updated on Feb 23, 2023

Posted on Feb 23, 2023

ഇരിട്ടി: കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസ്സോസിയേഷൻ കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, ഇരിട്ടി സംയുക്ത പ്രവർത്തക സംഗമം വെള്ളിയാഴ്ച ഇരിട്ടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തി ൽവെച്ച് നടക്കണ സംഗമം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്യും. സി ഡബ്ള്യു എസ് എ സംഗമം ചെയർമാൻ സി. രവീന്ദ്രൻ അദ്ധ്യക്ഷനാകും. സംഘടനയുടെ സംസ്ഥാന കമ്മിറ്റി മെമ്പർ ഇ. രവീന്ദ്രൻ മുഖ്യ ഭാഷണം നടത്തും. മുന്നോറോളം പേർ സംഗമത്തിൽ പങ്കെടുക്കും. നിർമ്മാണ മേഖലയിൽ അനുഭവിക്കുന്ന വിലക്കയറ്റം, പരിചയമില്ലാത്തവരുടെ കടന്നു കയറ്റം എന്നിവ മൂലമുണ്ടായ പ്രതിസന്ധിയും ഇതിന് പരിഹാരമകാണുന്നതിനായുള്ള വിവിധതല ചർച്ചകളും സംഗമത്തിൽ ഉണ്ടാകുമെന്ന് സംഘടനാ ഭാരവാഹികളായ സി. രവീന്ദ്രൻ, പി. ഗിരീഷ്‌കുമാർ, വി. മഹേഷ്, പി. പ്രമോദ്, കെ. സുരേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


Share on

Tags