വടകര ശ്രീനാരായണ കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ബി.ഡി.കെ വടകര യുടെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നാല്പതോളം എൻ.എസ്.എസ് വളണ്ടിയർമാർ രക്തദാനത്തിൽ പങ്കാളികളായി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അമിത്ത്, ഡോ. മോഹൻ ദാസ് , ബ്ലഡ് ബാങ്ക് കൗൺസിലർ ഇസ്റത്ത് ജബീൻ , അരുൺ കെ.വി ബി.ഡി. കെ ഭാരവാഹികളായ റാദിൻ , ബാസിൽ, സനൂപ് ,നാസർഎന്നിവർ കേമ്പിന് നേതൃത്വം നൽകി. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ. മോഹൻദാസ് എൻ.എസ് എസ് പ്രോഗ്രാം ഓഫീസർക്ക് കൈമാറി.