കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ പരസ്യ മദ്യസേവയും മദ്യസല്‍ക്കാരവും നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. 16345 നമ്ബര്‍ ലോക്മാന്യ തിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസില്‍ പനവേല്‍ ഭാഗത്ത് നിന്ന് കയറിയവരാണ് പ്രശ്നമുണ്ടാക്കിയത്.
ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ ഇവരെ റെയില്‍വെ പൊലീസ് പിടികൂടി പിഴയീടാക്കി.
ഏറ്റവും പിറകിലെ ജനറല്‍ കമ്ബാര്‍ട്ടുമെന്റില്‍ ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു അഞ്ചംഗ സംഘത്തിന്റെ മദ്യസല്‍ക്കാരം. പരസ്പരം മദ്യം പകര്‍ന്നും കുടിച്ചും ബഹളം വെച്ച സംഘം, ശുചിമുറിയില്‍ മൂത്രമൊഴിക്കാനും മറ്റും വന്നവരെ വിളിച്ച് സല്‍ക്കരിച്ച് മദ്യം നല്‍കിയതായി യാത്രക്കാര്‍ പറഞ്ഞു. 'വാ അമ്മാവാ കുറച്ച് കുടിച്ചിട്ട് പോകാം' എന്ന് പറഞ്ഞ് ആളുകളെ ക്ഷണിച്ച് കുടിപ്പിക്കുകയായിരുന്നു.
കൂടാതെ, സ്ത്രീകളും കുട്ടികളുമടക്കം ആളുകള്‍ തിങ്ങിനിറഞ്ഞ കമ്ബാര്‍ട്ട്മെന്റില്‍വെച്ച് പരസ്യമായി പുകവലിക്കുകയും ചെയ്തു. വടകരയില്‍നിന്ന് കയറിയ യാത്രക്കാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും റെയില്‍വെ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ട്രെയിന്‍ കോഴിക്കോട് എത്തുമ്ബോേഴക്കും പൊലീസ് സംഘം സ്ഥലത്തെത്തുകയും മദ്യപസംഘത്തിലെ രണ്ടുപേരെ പിടികൂടുകയും ചെയ്തു. പൊലീസിനെ കണ്ട് മറ്റുള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ മുങ്ങി. തൃശൂര്‍ ഭാഗത്തുള്ളവരാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.