ക്ലാര്‍ക്ക് / അക്കൗണ്ടന്റ്; കരാര്‍ നിയമനം

TalkToday

Calicut

Last updated on Jan 24, 2023

Posted on Jan 24, 2023

കോട്ടയം: ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ക്ലാര്‍ക്ക് / അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ പൂവന്‍തുരുത്തിലുള്ള ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

ഫോണ്‍: 0481 2342241, 2341543


Share on

Tags