കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂരില്‍ എത്തിച്ച തടവുകാരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. കണ്ണൂരിലെ തടവുകാരനായ തൃശൂര്‍ സ്വദേശി പ്രമോദിനെ മറ്റൊരു സംഘം ആക്രമിക്കുകയായിരുന്നു. ലാലു, ബിജു, അമല്‍, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് ജയില്‍ അധികൃതര്‍ക്ക് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
