ന്യൂഡൽഹി: സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മെയ് 28നും മെയിൻ പരീക്ഷ സെപ്റ്റംബർ 15 മുതലും നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷ ഫെബ്രുവരി 21വരെ നൽകാം. 21 വയസ് മുതൽ 32 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയില്ല. കഴിഞ്ഞ 7 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഈ വർഷമാണ്. 1105 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. വിശദവിവരങ്ങൾക്ക് http://upsconline.nic.in സന്ദർശിക്കുക.

Previous Article