കൊച്ചിയിലെയും കോട്ടയത്തെയും ബസ് യാത്രക്കാര്‍ക്ക് ക്രിസ്തുമസ് സൂപ്പര്‍ സേവര്‍ പ്ലാനുമായി ചലോ

TalkToday

Calicut

Last updated on Dec 20, 2022

Posted on Dec 20, 2022

കൊച്ചിയിലെയും കോട്ടയത്തെയും സ്വകാര്യ ബസ് യാത്രക്കാര്‍ക്കു വേണ്ടി ഡിജിറ്റല്‍ യാത്രാനുഭവമൊരുക്കുന്ന ചലോ, ക്രിസ്തുമസ് കാലത്ത് പുതിയ സൂപ്പര്‍ സേവര്‍ പ്ലാന്‍ അവതരിപ്പിച്ചു.

ചലോ ആപ്പ്, ചലോ കാര്‍ഡ് എന്നിവ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് വെറും 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ സൂപ്പര്‍ സേവര്‍ ഓഫറിലൂടെ ലഭ്യമാക്കുന്നത്. സ്വകാര്യ ബസ് യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ ടിക്കറ്റിങ്ങ് എന്ന ആശയം പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ചലോ ലക്ഷ്യം വയ്ക്കുന്നത്. ഡിസംബര്‍ 19 മുതല്‍ പതിനഞ്ചു ദിവസത്തേക്കാണ് ഈ ഓഫര്‍.

കൊച്ചിയിലെയും കോട്ടയത്തെയും എല്ലാ സ്വകാര്യ ബസ്സുകളിലും ക്രിസ്തുമസ് ഉത്സവകാലത്ത് ഈ ഓഫറില്‍ യാത്ര ചെയ്യാവുന്നതാണ്. യാത്ര ചെയ്യുവാന്‍ ചലോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ അല്ലെങ്കില്‍ ചലോ കാര്‍ഡ് കൈവശം ഉണ്ടാവുകയോ വേണം.

ഇവ രണ്ടിലും മുന്‍പ് സൂപ്പര്‍ സേവര്‍ പ്ലാന്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ ടിക്കറ്റ് സേവനം ഉപയോഗിക്കാത്തവര്‍ക്ക് മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളൂ. സവിശേഷ ബോണസ് എന്ന നിലയില്‍, പുതിയ കാര്‍ഡ് ഫീസില്‍ ബസ് യാത്രക്കാര്‍ക്ക് 50% കിഴിവ് ലഭിക്കും. കോട്ടയത്തും കൊച്ചിയിലും ഇത് 30 രൂപക്ക് ലഭ്യമാക്കും.

ചലോ കാര്‍ഡുകള്‍ ബസ് കണ്ടക്ടറില്‍ നിന്നും അടുത്തുള്ള ചലോ സെന്ററുകളില്‍ നിന്നും വാങ്ങാവുന്നതാണ്. ആപ്പ് ഉപയോഗിക്കുന്നവര്‍ ആപ്ലിക്കേഷനിലെ ബസ് സെക്ഷനില്‍ സൂപ്പര്‍ സേവര്‍ രൂപ 50 എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു തങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും.

അതിനുശേഷം യു പി ഐ വഴിയോ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ പൈസ അടക്കാവുന്നതാണ്. ബസ്സില്‍ കയറി സ്റ്റാര്‍ട്ട് എ ട്രിപ്പ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്തതിനുശേഷം ടിക്കറ്റ് മെഷീനില്‍ ക്ലിക്ക് ചെയ്യുക. അങ്ങനെ ചെയ്യുമ്ബോള്‍ ഡിജിറ്റല്‍ യാത്രക്കാര്‍ക്ക് റെസിപ്റ്റ് ഫോണില്‍ ലഭിക്കുന്നതാണ്.


Share on

Tags