സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14 മുതല്‍ തുടങ്ങി 22 വരെ നടക്കും.ക്യുഐപി മോണിറ്ററിങ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയായിരിക്കും പരീക്ഷ. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെയായിരിക്കും.
ഡിസംബര്‍ 23ന് ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. ജനുവരി മൂന്നിന് തുറക്കും. മാര്‍ച്ച് 13 മുതല്‍ 30വരെ നടത്താന്‍ നിശ്ചയിച്ച എസ്‌എസ്‌എല്‍സി പരീക്ഷ റംസാന്‍ വ്രത സമയത്ത് ഉച്ചക്കുശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അത് സര്‍ക്കാറിന്റെ പരിഗണനക്ക് വിടാനും തീരുമാനിച്ചു.