മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് ; അതീവ സുരക്ഷ

TalkToday

Calicut

Last updated on Feb 24, 2023

Posted on Feb 24, 2023

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊല്ലത്ത്. സംസ്ഥാന റവന്യു ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ജില്ലാ അതിര്‍ത്തിയായ കടമ്ബാട്ടുകോണം മുതല്‍ പരിപാടി നടക്കുന്ന കൊല്ലം നഗരം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി പരമാവധി പൊലീസ് ഉദ്യോഗസ്ഥരെ എത്തിക്കാനാണു തീരുമാനം. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.
സംസ്ഥാന റവന്യൂദിനാഘോഷവും അവാര്‍ഡ് വിതരണവും വൈകിട്ട് നാലിന് സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും.
മന്ത്രിമാരായ കെ.രാജന്‍, കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കും. 5ന് ക്യുഎസി ഗ്രൗണ്ടില്‍ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.


Share on

Tags