തിരുവനന്തപുരം: സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് ബാര്‍ ഉടമകള്‍. ടൂറിസം സീസണ്‍ ആരംഭിച്ചതിനാല്‍ ഇത് തിരിച്ചടിയാകുമെന്നും ബാര്‍ ഉടമകള്‍.
മുപ്പതിരണ്ട് ലക്ഷം രൂപ ലൈസന്‍സ് ഫീസ് മുന്‍കൂര്‍ കൊടുത്തിട്ടാണ് ഈ കച്ചവടം നടത്തുന്നതെന്നും ബാര്‍ ഉടമകള്‍ പറയുന്നു. ബിവറേജസിന്റെ ഷോപ്പിലും ഇത് കിട്ടാത്ത അവസ്ഥയിലേക്ക് വന്നപ്പോള്‍ ഗവണ്‍മെന്‍റ് അവരെ ചര്‍ച്ചയ്ക്ക് വിളിച്ച് അതിനൊരു പരിഹാരം ഉണ്ടാക്കിയിട്ടുണ്ട് ഇപ്പൊള്‍ എന്നും ബാര്‍ ഉടമകള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ഇത്തരത്തില്‍ വില കുറഞ്ഞ മദ്യങ്ങള്‍ ലഭിക്കാനില്ല എന്ന തരത്തില്‍ ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടായിരുന്നു. ഇരുപത് ദിവസമാകും ഇനി പുതിയ സ്റ്റോക്കുകള്‍ എത്താനെന്നാണ് റിപ്പോര്‍ട്ട്.