നാദാപുരം: ജുഡീഷ്യറി ഉൾപ്പെടെയുള്ള സ്വതന്ത്ര - നീതിന്യായ സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അത്യന്തം ആപൽക്കരമാണെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ പ്രകാശ് ബാബു പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയ അജണ്ട ജുഡീഷ്യറിയിലൂടെ കൂടി നടപ്പിലാക്കാനുള്ള ശ്രമവും അതിനുള്ള നീക്കവുമാണ് കേന്ദ്ര ഭരണാധികാരികൾ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് സംഘടിപ്പിച്ച സമരസ്മരണയും
പി.ആർ നമ്പ്യാർ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന പി.ആർ നമ്പ്യാർ അവാർഡ് ദാന പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പി.ആർ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് പ്രമുഖ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ
പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണന്
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ സമ്മാനിച്ചു.
പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ മറുപടി പ്രസംഗം നടത്തി.
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ
ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, പി.ആർ ട്രസ്റ്റ് ചെയർമാൻ പ്രൊഫ: കെ.പാപ്പൂട്ടി, മാനേജിംഗ് ട്രസ്റ്റി സോമൻ മുതുവന,
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ രാജൻ മാസ്റ്റർ,
എം.സി നാരായണൻ നമ്പ്യാർ,
ജില്ലാ അസി: സെക്രട്ടറി അഡ്വ: പി.ഗവാസ്, പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആർ.സത്യൻ, എം.ടി ബാലൻ, എൻ.എം ബിജു, കെ.പി പവിത്രൻ, കെ.കെ മോഹൻ ദാസ്, ശ്രീജിത്ത് മുടപ്പിലായി പ്രസംഗിച്ചു.