ഡല്‍ഹി : ദേശീയ ഭക്ഷ്യ സുരക്ഷ വകുപ്പ് അടുത്ത വര്‍ഷം ഡിസംബര്‍ വരെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യമായി ധാന്യം വിതരണം ചെയ്യും .ഒരു വര്‍ഷത്തേക്ക് 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ധാന്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍.
സ്‌പെഷ്യല്‍ ഫ്രീ റേഷന്‍ പദ്ധതിയായ പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമാണ് സൗജന്യ ധാനം. 2020 ലെ കൊവിഡ് മഹാമാരിക്കാലത്താണ് പദ്ധതി ആരംഭിച്ചത്. ഈ മാസം പദ്ധതി കാലാവധി അവസാനിക്കാനിരിക്കെയാണ് പദ്ധതി കാലാവധി നീട്ടുന്നത്.
അന്ന യോജന പ്രകാരം 3 കിലോഗ്രാം അരി, രണ്ട് കിലോഗ്രാം ഗോതമ്ബ്, ഒരു രൂപയ്ക്ക് മില്ലറ്റ് എന്നിങ്ങനെ 5കിലോഗ്രാം ധാന്യമാണ് ഒരു വ്യക്തിക്ക് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഒരു വര്‍ഷം 2 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി മാത്രം ചെലവാവുന്നത്.